p

തിരുവനന്തപുരം : ജോലി ക്രമീകരണത്തിലെയും ശമ്പള പരിഷ്കരണത്തിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സമരം ശക്തമാകുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ ഇന്ന് ധർണ നടത്തും. ഉച്ചയ്ക്ക് ഒന്നിന് എല്ലാ മെഡിക്കൽ കോളേജുകളിലും ധർണ നടക്കും. ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ അദ്ധ്യയനം നിറുത്തൽ, ഒ.പി. ബഹിഷ്‌കരണം തുടങ്ങിയ നീക്കങ്ങളിലേക്ക് കടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ടി.യും ജനറൽ സെക്രട്ടറി ഡോ.അരവിന്ദ് സി.എസും അറിയിച്ചു. കഴിഞ്ഞമാസം 26ന് ആരംഭിച്ച നിസഹകരണ സമരം തുടരുകയാണ്. കരിദിനാചരണവും പ്രകടനവും ധർണയും നടത്തിയിട്ടും സർക്കാർ അനങ്ങാത്ത സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ധർണ നടത്താൻ തീരുമാനിച്ചത്.

തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​(​എ​ൻ.​യു.​ആ​ർ.​ഇ.​ജി.​എ​സ്-​ ​യു.​ടി.​യു.​സി​)​ ​സ​ര​സ്വ​തി​ ​ഹാ​ളി​ൽ​ ​യു.​ടി.​യു.​സി​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​എ.​എ.​അ​സീ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​കെ.​ബി​ന്നി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ക​ൺ​വീ​ന​ർ​ ​വെ​ളി​യം​ ​ഉ​ദ​യ​കു​മാ​ർ,​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ടി.​സി.​വി​ജ​യ​ൻ,​കെ.​എ​സ്.​വേ​ണു​ഗോ​പാ​ൽ,​സി​സി​ലി,​അ​ഡ്വ.​റാം​ ​മോ​ഹ​ൻ,​രാ​ജേ​ന്ദ്ര​ ​പ്ര​സാ​ദ്,​ ​ടി.​കെ.​സു​ൽ​ഫി,​വി​നോ​ബാ​ ​ശ​ശി,​ ​സോ​ഫി​യ​ ​സ​ലാം,​ ​അ​ഡ്വ.​സ​മീ​ർ,​അ​ഡ്വ.​താ​ജു​ദ്ദീ​ൻ,​മ​നോ​ജ്,​ബി​ജു.​ആ​ർ.​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.