നെടുമങ്ങാട്: പ്രവാചകനെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം നടത്തിയതിന് പനവൂർ അജയപുരം സ്വദേശി ചിത്രരാജിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ചിത്രശാജ് ഒളിവിലാണെന്നും ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ ചിത്രരാജന് പാർട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി വാമനപുരം മണ്ഡലം ഭാരവാഹികൾ അറിയിച്ചു.