
തിരുവനന്തപുരം: തുഞ്ചൻ സ്മാരക സമിതിയുടെ ടി.ജി. ഹരികുമാർ സ്മൃതി പുരസ്കാരം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്. മലയാള കവിതയ്ക്കും ചലച്ചിത്രഗാന ശാഖയ്ക്കും അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. ടി.ജി. രാമചന്ദ്രൻ പിള്ള,ജോർജ് ഓണക്കൂർ,കാട്ടൂർ നാരായണപിള്ള,കാരയ്ക്കാമണ്ഡപം വിജയകുമാർ,മുരളീധര മേനോൻ,സുധാ ഹരികുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.