p

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു. രാവിലെ ചോദ്യോത്തരവേള മുതൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം കടുത്തതോടെ 10.50ന് സഭ പിരിഞ്ഞു. 'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നെഴുതിയ ബാനറും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെയായിരുന്നു അസാധാരണ

പ്രതിഷേധം.

ചോദ്യോത്തര വേള ആറു മിനിറ്റ് മാത്രമാണ് നീണ്ടത്. മന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പറയാനൊരുങ്ങവേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്വർണ്ണപ്പാളി വിഷയം ഉന്നയിച്ചു. കിലോക്കണക്കിന് സ്വർണം കാണാതായത് സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷത്തെ അനുവദിച്ചില്ലെന്നും, ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ബാലഗോപാലിനെ സ്പീക്കർ

ചോദ്യങ്ങൾക്കുള്ള മറുപടിക്ക് ക്ഷണിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് ബാനറുയർത്തി സ്പീക്കറുടെ കാഴ്ച തടസപ്പെടുത്തി. രാജ്യത്തെവിടെയും ചോദ്യോത്തരവേള തടസപ്പെടുത്തിയിട്ടില്ലെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സ്പീക്കർ പലവട്ടം ആവശ്യപ്പെട്ടിട്ടും ബാനർ താഴ്‌ത്താതെ പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേളയുടെ ശേഷിക്കുന്ന ഭാഗം റദ്ദാക്കി.

ശൂന്യവേളയിലും പ്രതിപക്ഷം നടുത്തളത്തിൽ ബാനറുയർത്തി മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ചു. ഏതാനും അംഗങ്ങൾ സ്പീക്കറുടെ വേദിയിലേക്കുള്ള പടികൾ കയറിയെങ്കിലും വാച്ച്ആൻഡ് വാർഡ് തടഞ്ഞു. ''ദേവസ്വം മന്ത്രി രാജിവയ്ക്കുക, ഇതെന്തു മായം മറിമായം, വാസവന്റെ മറിമായം, സ്വർണപ്പാളികൾ അടിച്ചു മാറ്റിയ ദേവസ്വം മന്ത്രി രാജിവയ്ക്കുക'' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി. പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ബിൽ അവതരണമടക്കം നടപടികൾ വേഗത്തിലാക്കി സഭ പിരിയുകയായിരുന്നു. ആറു ബില്ലുകൾ ചർച്ച കൂടാതെ സബജക്ട് കമ്മിറ്റിക്ക് വിട്ടു.

''അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെയുള്ള ബഹളം പ്രതിപക്ഷത്തിന്റെ സമനില തെറ്റിയ പ്രകടനമായി. '

- മന്ത്രി എം.ബി. രാജേഷ്

സ​ഭ​യി​ലെ​ ​ബ​ഹ​ളം
പാ​ർ​ട്ടി​ ​പ​രി​പാ​ടി​ക്ക്
പോ​കാ​ൻ​:​ ​മ​ന്ത്രി​ ​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷം​ ​നി​യ​മ​സ​ഭ​യി​ൽ​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ​ ​വേ​ണ്ടി​യാ​യി​രു​ന്നെ​ന്ന് ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​പോ​ലും​ ​ന​ൽ​കാ​തെ​ ​സ​മ​നി​ല​ ​തെ​റ്റി​യ​ ​പ്ര​ക​ട​ന​മാ​ണ് ​പ്ര​തി​പ​ക്ഷം​ ​ന​ട​ത്തി​യ​ത്.​ ​തി​ര​ക്ക​ഥ​യാ​ണി​ത്.​ ​സ്വ​ർ​ണ​പ്പാ​ളി​ ​വി​ഷ​യ​ത്തി​ൽ​ ​പു​ക​മ​റ​ ​നി​ല​നി​റു​ത്തു​ക​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണ്.​ ​ച​ർ​ച്ച​ ​ചെ​യ്താ​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​വെ​ളി​ച്ച​ത്താ​വും.​ ​ഏ​ത് ​വി​ഷ​യ​ത്തി​ലും​ ​ച​ർ​ച്ച​യ്ക്ക് ​സ​ർ​ക്കാ​രി​ന് ​ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​ല്ല.​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​എ​ല്ലാ​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​ന​ഷ്ട​പ്പെ​ട്ടു.