
ബാലരാമപുരം: സ്വർഗ്ഗ സപര്യ കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും കാഞ്ഞിരംകുളം യുവജന സംഘം ലൈബ്രറിയിൽ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ വിനോദ് വൈശാഖി മുഖ്യാതിഥിയായിരുന്നു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി.ശൈലജകുമാരി, അതിയന്നൂർ ബ്ലോക്ക് മെമ്പർ അഡ്വ.സുനീഷ്.ഡി എന്നിവർ അതിഥികളായി പങ്കെടുത്തു. വിജേഷ് ആഴിമല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാനു കാഞ്ഞിരംകുളം സ്വാഗതം പറഞ്ഞു. കവികളായ സുധർമ്മ അമരവിള, ദിവ്യ.സി.ആർ, ഡോ.ശ്യാമപ്രസാദ്.എസ്.കോട്ടുകാൽ, ഗോപൻ കൂട്ടപ്പന, അരുമാനൂർ രതികുമാർ, സതീഷ് ചന്ദ്രൻ പെരുമ്പെഴുതൂർ, സുജാത അരളാത്ത്, ശിവകല ശിവസുതൻ, രശ്മി പ്രദീപ്, രാജേന്ദ്രൻ കോട്ടുകാൽ, ഉണ്ണിക്കൃഷ്ണൻ ബാലരാമപുരം, അശ്വിനി, പ്രശസ്ത ഗായകരായ സാമുവൽ, ഷെർളി,സിവികുമാർ,ജിനു എന്നിവർ സംസാരിച്ചു.മികച്ച കലാപ്രവർത്തകരായ പയറ്റുവിള സോമൻ, കാഞ്ഞിരംകുളം വിൻസെന്റ്, സുജൻ.വി.എസ് റൂബൻ തോമസ്, സുധീഷ് കല്ലിയൂർ, സാന്ദ്ര.ജെ.ബി എന്നിവരേയും കാഴ്ച്ച കുടുംബശ്രീ യൂണിറ്റിനെയും അനുമോദിച്ചു. തുടർന്ന് നടന്ന പ്രതിഭാ സംഗമം മണികണ്ഠൻ മണലൂർ ഉദ്ഘാടനം ചെയ്തു.മധു മുല്ലൂർ അദ്ധ്യക്ഷത വഹിച്ചു.ജയരാജ് ജയഗിരി നന്ദി പറഞ്ഞു.