നെയ്യാറ്റിൻകര: മുല്ലൂർ തലയ്ക്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവവും പത്താമത് ഭാഗവത സപ്താഹ യജ്ഞവും 20 മുതൽ 29 വരെ നടക്കും. ക്ഷേത്രാചാര്യൻ മുല്ലൂർ കൈലാസം ശശിധരൻ പോറ്റി മുഖ്യ കാർമ്മികത്വം വഹിക്കും.
20ന് രാവിലെ 7.30ന് ശ്രീകൃഷ്ണ പ്രതിഷ്ഠയും അനുബന്ധ ചടങ്ങുകളും, 8.30ന് ഭദ്രദീപ പ്രകാശനം. 21ന് രാവിലെ 8ന് ശ്രീമദ് ഭാഗവത പാരായണവും വ്യാഖ്യാനവും. 22ന് സ്കന്ദ ഷഷ്ഠി വ്രതാരംഭം. 23ന് ബ്രഹ്മസ്തുതി,കാളിയമർദ്ദനം,10.30ന് ദക്ഷിണാ മൂർത്തിക്ക് വിശേഷാൽപൂജ. 24ന് രാവിലെ 8ന് കംസവധം,രുഗ്മിണി സ്വയംവരം. 25ന് രാവിലെ 8ന് ശ്രീമദ് ഭാഗവത പാരായണവും വ്യാഖ്യാനവും. 26ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ഉച്ചയ്ക്ക് 12ന് കലാശാഭിഷേകവും സമർപ്പണ പൂജയും. 27ന് രാവിലെ 10ന് ഷഷ്ഠിപൂജ,​11.30ന് അഷ്ടദ്രവ്യ കലശാഭിഷേകം,​വൈകിട്ട് 4.30ന് സ്കന്ദപുരാണ പാരായണം സമാപനം. 28ന് രാവിലെ 8ന് ദേവി മാഹാത്മ്യ പാരായണം,രാവിലെ 10.45ന് പൊങ്കാല,11.45ന് പൊങ്കാല നിവേദ്യം. 29ന് രാവിലെ 8 മുതൽ നാരായണീയ പാരായണം,10ന് നാഗരൂട്ട്,​വൈകിട്ട് 4ന് ആഴിപൂജ,5ന് കാവടി ഘോഷയാത്ര. കാവടി ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തിച്ചേരുമ്പോൾ അഗ്നിക്കാവടി.