
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ ഒക്ടോബർ 17 മുതൽ 19 വരെ സൗദിയും ഒമാനും സന്ദർശിക്കും. മന്ത്രി സജിചെറിയാനും നോർക്ക ബോർഡ് ഒഫ് ഡയറക്ടേഴ്സും അദ്ദേഹത്തിനൊപ്പം പോകും. എന്നാൽ വിദേശകാര്യ വകുപ്പിൽ നിന്നുള്ള ക്ളിയറൻസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമെ യാത്രയുടെ വിശദാംശങ്ങൾ തയ്യാറാവൂ.