1

വിഴിഞ്ഞം: വിഴിഞ്ഞം പരിശുദ്ധ സിന്ധുയാത്ര മാതാ ദൈവാലയത്തിന് 150 വർഷത്തിന്റെ നിറവ്. നാളെ നടക്കുന്ന ദേവാലയത്തിന്റെ സെസ്‌ക്വി സെന്റിനറി ആഘോഷത്തിന് തിരുവനന്തപുരം അതിരൂപതാ മെത്രോപ്പോലീത്ത ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കും.

1644ൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ കാലത്ത് പോർച്ചുഗീസുകാർ വരുമ്പോൾ വിഴിഞ്ഞത്ത് തെങ്ങോലകൊണ്ട് മറച്ച സ്വർഗാരോപിത മാതാവിന്റെ നാമത്തിൽ ഒരു ചെറിയ ദൈവാലയമുണ്ടായിരുന്നു. പോർച്ചുഗീസ് രാജാവിന്റെ അനുമതിയോടെ ഗോവയിലെ മാർക്കൻകാരനായ പെരിയ ഫാ.ജെ.ആർ.അത്തനേഷ്യാ റബല്ലോ 1875 ഒക്ടോബർ 8ന് പുതുക്കിപ്പണികഴിപ്പിച്ചതാണ് ഇപ്പോഴുള്ള പള്ളി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് അഭിമുഖമായാണ് പള്ളി സ്ഥിതിചെയ്യുന്നത്.