
വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം,നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടി കാട്ടാക്കട സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.ഗോപിക.എസ്.ലാൽ ഉദ്ഘാടനം ചെയ്തു. ന്യൂട്രീഷൻ ആർമി,ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യ കോവളം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
എഫ്.എസ്.എസ്.എ. ഐ പരിശീലകൻ സനുഷ് ചന്ദ്രൻ.ബി ക്ലാസ് നയിച്ചു.കാർഷിക കോളേജ് കമ്മ്യൂണിറ്റി സയൻസ് വിഭാഗം മേധാവി ഡോ.ബേല.ജി.കെ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമാദിവാകർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സംഗീത.കെ.ജി,ന്യൂട്രീഷൻ ആർമി സ്റ്റുഡൻസ് കോർഡിനേറ്റർ റിഷി ജെ.നായർ എന്നിവർ പങ്കെടുത്തു.