1

തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷനും യെങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഒന്നും സംയുക്തമായി സംഘടിപ്പിച്ച വായന തന്നെ ലഹരി എഴുത്തുപെട്ടി പദ്ധതിയുടെ ഉദ്ഘാടനം ഗിരിജ സേതുനാഥ് നിർവഹിച്ചു.മെഡിക്കൽ കോളേജ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സോഫിയ.എൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലേഖ എന്നിവർക്ക് എഴുത്തുപെട്ടി കൈമാറി.മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു.യങ്മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ രാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി.ടോം ജേക്കബ്ബ് മുഖ്യാതിഥിയായിരുന്നു.സിബി അഗസ്റ്റീൻ,ജേക്കബ്ബ് ഫിലിപ്പ്,ടവർ ക്ലബ് പ്രസിഡന്റ് സുരേഷ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.