
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിലെ അദ്ധ്യാപകർ ഇന്നലെ ധർണ നടത്തി. ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ മെഡിക്കൽ കോളേജുകളിൽ ഉച്ചയ്ക്ക് ഒന്നിനായിരുന്നു ധർണ. സർക്കാർ ഉറപ്പുകൾ പാലിക്കാതെ തുടരുമ്പോൾ പ്രതിഷേധിക്കാൻ നിർബന്ധിതരായെന്ന് ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്നാരാബീഗം ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് യൂണിറ്റ് മുൻപ്രസിഡന്റ് ഡോ.ഹരിപ്രസാദ് പി.ജി, ജനറൽ സെക്രട്ടറി ഡോ.സി.എസ്. അരവിന്ദ്, സെക്രട്ടറി ഡോ.സഫ്ന എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ പി.ജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയൻ എന്നീ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.