
കിളിമാനൂർ: വായനശാലകൾ നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളാണെന്നും രാഷ്ട്രീയ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ പ്രഗത്ഭരായവരുടെ തുടക്കം വായനശാലകളിലൂടെയാണെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ അടയമണിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ പുലരി വായനയുടെ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,ജി.എസ്.പ്രദിപ്,ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ,വാർഡ് മെമ്പർമാരായ പി.ഹരീഷ്,എസ്.സിബി,ആർച്ച,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രൻ,ആർ.കെ.ബൈജു,എസ്.വേണുഗോപാൽ,എം.ഷാജഹാൻ,കെ.രാജേന്ദ്രൻ,സി.പി.എം അടയമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രദീപ് കുമാർ,വി.എസ്.അഖിൽ,ചെമ്പകശ്ശേരി ബിനു,ലൈബ്രറി സെക്രട്ടറി എസ്.സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു. വായനശാലയുടെ ആദ്യകാല പ്രവർത്തകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ആദരിച്ചു.