ബാലരാമപുരം: എൽ.ഡി.എഫ് ദുർ ഭരണത്തിനെതിരെ പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ നയിച്ച വാഹനപ്രചരണജാഥയ്ക്ക് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളായ തെങ്ങുവിള,ഭഗവതിനട,കുട്ടവിള,വെങ്ങാനൂർ തെരുവ്,പുന്നമൂട്, വെടിവച്ചാൻകോവിൽ,മൈങ്കല്ലിയൂർ,മുടവൂർപാറ,കൊടിനട,കാട്ടുകുളം,താന്നിവിള,കുറണ്ടിവിള, തേരിക്കവിള,അയണിമൂട്,പാരൂർകുഴി, പ്രാവിച്ചമ്പലം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കെ.പി.സി.സി സെക്രട്ടറി ആർ.വി.രാജേഷ്,​ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുത്തുകൃഷ്ണൻ,​ മനേഷ് രാജ്,​ ആർ.ആർ.സഞ്ജയൻ,​ നരുവാമൂട് ജോയ്,​ എം.ആർ.ബൈജു,​കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് വേണു,​കാട്ടാക്കട നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ പള്ളിച്ചൽ സതീഷ്,​പള്ളിച്ചൽ യു.ഡി.എഫ് ചെയർമാൻ പെരിങ്ങമല വിജയൻ,​ മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ ഭഗവതിനട ശിവകുമാർ,​ നരുവാമൂട് മണ്ഡലം പ്രസിഡന്റ് മൊട്ടമൂട് അമ്പിളി,​സേവാദൾ സംസ്ഥാന അദ്ധ്യക്ഷ പള്ളിച്ചൽ ആർ.ജയകുമാരി എന്നിവർ സംസാരിച്ചു.