ഉദിയൻകുളങ്ങര :പെരുങ്കടവിള ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2025 സമാപിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ സമാപനയോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.രജികുമാർ സ്വാഗതവും വാർഡ് മെമ്പർമാരായ എസ്.എസ്.ശ്രീരാഗ്,സചിത്ര വി.എ,സ്നേഹലത ,യൂത്ത് കോർഡിനേറ്റർ അനീഷ് ജി.എസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നടന്ന കലാകായിക മാമാങ്കത്തിൽ കൂടുതൽ പോയിന്റുകൾ നേടി യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒന്നാം സ്ഥാനവും ന്യൂ കലാലയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാം സ്ഥാനവും വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.