photo

നെടുമങ്ങാട്: നഗരസഭയിലെ പറമുട്ടം വാർഡിൽ കമ്മ്യൂണിറ്റി ഹാൾ യാഥാർത്ഥ്യമായി. മുനിസിപ്പാലിറ്റിയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 13 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ഏഴു സെന്റ് സ്ഥലത്ത് 45 ലക്ഷം രൂപ ചെലവിട്ടാണ് കമ്മ്യൂണിറ്റി ഹാൾ നി‌ർമ്മിച്ചത്. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ സ്വാഗതം പറഞ്ഞു.സിനിമാസീരിയൽ താരം അപ്സര വിശിഷ്ടാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വസന്തകുമാരി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.അജിത,കൗൺസിലർമാരായ ഷമീർ,എൻ.ബിജു,റഫീക്ക്,സജിത,പ്രിയാ.പി.നായർ, സുമയ്യ,സി.പി.എം ലോക്കൽ സെക്രട്ടറി ബി.നജീബ്,മുനിസിപ്പൽ എൻജിനീയർ പി.ജീവൻ,ഓവർസിയർ ബിസിരി തുടങ്ങിയവർ പങ്കെടുത്തു.നഗരസഭാ സെക്രട്ടറി ആർ.കുമാർ നന്ദി പറഞ്ഞു.