
തിരുവനന്തപുരം: വാട്ടർ അതോറിട്ടി പെൻഷണേഴ്സ് കൂട്ടായ്മ നടത്തിയ നിയമസഭ മാർച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാതെ ജീവനക്കാർ മരണപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ നയം സ്ഥാപനം സ്വകാര്യവത്കരിക്കുന്നതിനുള്ള പാതയിലേക്കുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു.പെൻഷണേഴ്സ് കൂട്ടായ്മ നേതാക്കളായ എം.രാധാകൃഷ്ണൻ, ടി.വത്സപ്പൻ നായർ,വി.അബ്ദുൽ ബഷീർ,പി.കൃഷ്ണൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു.