d

തിരുവനന്തപുരം: കാർഷിക വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിഭൂമിയിലെ മരങ്ങൾ വെട്ടാനും വിൽക്കാനുമുള്ള അനുമതി ഓൺലൈൻ വഴി ലഭ്യമാക്കി തുടങ്ങിയെന്ന് മന്ത്റി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ടിമ്പർ എന്ന പേരിലാണ് ഓൺലൈൻ സോഫ്റ്റ്‌‌വെയർ തയ്യാറാക്കിയിട്ടുള്ളത്. മരം മുറിക്കാനുള്ള അപേക്ഷ പരിശോധിക്കാനും അനുമതി നൽകാനും വനംവകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. നിലവിലെ ചട്ടപ്രകാരം റവന്യൂ, കൃഷി വകുപ്പുകളുടെ സഹായവും തേടാറുണ്ട്.