
ആറ്റിങ്ങൽ: എൺപത്തിയഞ്ചാം വയസിൽ ശരറാന്തൽ എന്ന കവിതാസമാഹാരത്തിലൂടെ ശ്രദ്ധേയനായ കവി എം.എം യൂസഫിനെ തേടി തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെത്തി. എൻ.എസ്.എസിന്റെ ജീവിതോത്സവം എന്ന പരിപാടിയുടെ ഭാഗമായാണ് അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനും കവിയുമായ എം.എം.യൂസഫിനെ കുട്ടികൾ സമീപിച്ചത്. പ്രകൃതിയെ നന്നായി കണ്ടാൽ ആരും കവികളായി മാറുമെന്നും തന്റെ കവിതയുടെ ആത്മാവ് പ്രകൃതിയാണെന്നും അദ്ദേഹം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ ജസി ജലാൽ,സന്തോഷ്തോന്നയ്ക്കൽ,ബീന ബീഗം,എൻ.എസ്.എസ് കോഓർഡിനേറ്റർ ശില്പ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.