tiago

തിരുവനന്തപുരം: ഓണം ഖാദി മേളയിൽ വിതരണം ചെയ്ത കൂപ്പണുകളുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടാറ്റ ടിയാഗോ കാർ എറണാകുളം കലൂർ വില്പനശാലയിൽ നിന്ന് നൽകിയ കൂപ്പണിന് (സീരിയൽ നമ്പർ 325151)ലഭിച്ചു. രണ്ടാം സമ്മാനം ബജാജ് ചേതക്ക് സ്‌കൂട്ടറുകൾ 14 ജില്ലകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 5,000 വീതം 50 പേർക്ക് നൽകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും കൂപ്പൺ നൽകിയിരുന്നു.സമ്മാനം ലഭിച്ച നമ്പരുകൾ ദിനപത്രങ്ങളിലും ഖാദി ബോർഡ് വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
നറുക്കെടുപ്പ് ചടങ്ങിൽ ബോർഡിന്റെ ഡയറക്ടർമാരായ കെ. ഷിബി, സി. സുധാകരൻ,കെ. വി. രാജേഷ്, മാർക്കറ്റിംഗ് ഓഫീസർ ടി. ബൈജു എന്നിവർ പങ്കെടുത്തു.