1

വിഴിഞ്ഞം : കോൺഗ്രസ് നേതാവും തിരുവനന്തപുരം കോർപറേഷൻ മുല്ലൂർ വാർഡ് കൗൺസിലറുമായ കിടാരക്കുഴി മേലെ കുഴിയംവിള വീട്ടിൽ സി.ഓമന (71) അന്തരിച്ചു. തലച്ചോറിൽ അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

ഭർത്താവ്: സദാശിവൻനാടാർ. മക്കൾ:സുജാമണി,സുഷാമണി,സുജേഷ്‌കുമാർ.മരുമക്കൾ: ആനന്ദകുമാർ, പ്രതാപ്,രാധിക.

വിഴിഞ്ഞം ഗ്രാമപഞ്ചായത്തംഗം,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടർച്ചയായി രണ്ട് പ്രാവശ്യം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, തിരുവനന്തപുരം കോർപറേഷനിൽ തുടർച്ചയായി മൂന്നുതവണ കൗൺസിലർ,കിടാരക്കുഴി സർവീസ് സഹകരണ ബാങ്കിൽ തുടർച്ചയായി 40 വർഷം ഭരണസമിതി അംഗം, നിലവിൽ വൈസ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ്, മഹിളാ കോൺഗ്രസ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ്, ഡി.സി.സി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കോർപറേഷൻ ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, കെ.മുരളീധരൻ, എം.വിൻസന്റ് എം.എൽ.എ, വി. എസ്. ശിവകുമാർ,എൻ. ശക്തൻ,നീലലോഹിതദാസൻ നാടാർ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,രമേശ് ചെന്നിത്തല,വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. 5.30തോടെ കിടാരകുഴിയിലെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച 9ന്‌.