
തിരുവനന്തപുരം: കസ്റ്റഡി മർദ്ദനക്കേസിൽ ശിക്ഷിക്കപ്പെട്ട ആലപ്പുഴ ഡി.വൈ.എസ്.പി എം.ആർ. മധുബാബു അടക്കം 13 ഡി.വൈ.എസ്.പിമാരെ സ്ഥലംമാറ്റി. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ചിലേക്കാണ് മധുബാബുവിനെ മാറ്റിയത്. പകരം ബിജു വി. നായരെ ആലപ്പുഴയിൽ നിയമിച്ചു. സ്ഥലംമാറ്റിയ എ.ജെ.ജോർജ്ജ്- ഡി.സി.ആർ.ബി കോഴിക്കോട്,എം.സജീവ് കുമാർ- വിജിലൻസ് കോഴിക്കോട്,വി.സുരേഷ്- എസ്.എസ്.ബി കോഴിക്കോട്,മുഹമ്മദ് ഹനീഫ റാവുത്തർ- നാർക്കോട്ടിക് സെൽ പാലക്കാട്,മൂസ വള്ളിക്കാടൻ- എസ്.എസ്.ബി മലപ്പുറം,പി.കെ. സന്തോഷ്- ക്രൈംബ്രാഞ്ച് കോഴിക്കോട്,കെ.വിനുകുമാർ- വിജിലൻസ് തിരുവനന്തപുരം,വി.ജയചന്ദ്രൻ സി-ബ്രാഞ്ച് തിരുവനന്തപുരം റൂറൽ,എസ്.എസ്. സുരേഷ് ബാബു- നാർക്കോട്ടിക് ആൻഡ് ജൻഡർ ജസ്റ്റിസ് കൊല്ലം,എൻ.എസ്. ശൈലേഷ്- സി-ബ്രാഞ്ച് തൃശൂർ,ജെ.കുര്യാക്കോസ്- പൊലീസ് അക്കാഡമി എന്നിവിടങ്ങളിൽ പുതുതായി നിയമിച്ചു.