
നേമം: വയോജന കലാമേളയോടനുബന്ധിച്ച് നേമം ബ്ലോക്ക് പഞ്ചായത്തിന്റെയും നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഇന്ന് രാവിലെ 9മുതൽ ഒന്ന് വരെയാണ് ക്യാമ്പ്. ചൈതന്യ കണ്ണാശുപത്രി സൗജന്യ നേത്ര പരിശോധന,ഇയർ സൊല്യൂഷൻസ് -സൗജന്യകേൾവി പരിശോധന, വിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജിന്റെ വയോജീവനം എന്നീ സേവനങ്ങളും ലഭ്യമാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ അറിയിച്ചു.