parassala-block-panchayat

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയും പൂവാർ സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി സെക്കൻഡറി സാന്ത്വന പരിചരണ രോഗി ബന്ധു കുടുംബസംഗമമായ "സ്നേഹസംഗമം 2025" സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണമണ്ഡപത്തിൽ നടന്ന സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. പാറശാല താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ടന്റ് ഡോ.നിത എസ്.നായർ റിപ്പോർട്ട് അവതരിപ്പിച്ചു. പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.രാഹിൽ.ആർ.നാഥ്, വൈ.സതീഷ്, രേണുക, എം.കുമാർ, ഷിനി, അനിഷ, പൂവാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ലത തുടങ്ങിയവർ പങ്കെടുത്തു.