
തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റി യൂണിറ്റും ലയൺസ് ഇന്റർനാഷണലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എം.കെ.സുൽഫിക്കർ ഉദ്‌ഘാടനം ചെയ്തു.എസ്.എം.വി സ്കൂൾ പ്രിൻസിപ്പൽ കല്പന ചന്ദ്രൻ സ്വാഗതം പറഞ്ഞു.ഗിംഗോ ലയൺസ് ക്ലബ് പ്രതിനിധികളായ സജീവ്,സന്ധ്യ,വിജയകുമാർ,എസ്.പി.സി തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ഷിബു,എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സേതുലാൽ എന്നിവർ പങ്കെടുത്തു. എസ്.പി ഫോർട്ട് മെഡിസിറ്റി, അൽഹിബ ഐ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ന്വേതൃത്വം നൽകി.