
വെള്ളറട: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കുപറ്റി. അമ്പൂരി ചിറയക്കോട് സ്വദേശിയും കെട്ടിട നിർമ്മാണത്തൊഴിലാളിയുമായ രവികുമാർ (59),കാറ്ററിംഗ് തൊളിലാളിയായ ഭാര്യ രാജി (46) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി ഇവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി വാഴിച്ചലിന് സമീപം വച്ചാണ് കൂട്ടമായെത്തിയ പന്നികൾ ബൈക്കിലിടിച്ചത്. ഇരുവർക്കും മുഖത്തിനും കാലിനും കൈയ്ക്കും പരിക്കേറ്റിറ്റുണ്ട്.ഇതുവഴി വന്ന മറ്റുയാത്രക്കാർ ഉടൻ ഇവരെ വെള്ളറട സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.