general

ബാലരാമപുരം: നിറക്കൂട്ട് എന്ന പേരിൽ നേമം ബ്ലോക്ക് തല ഭിന്നശേഷി കലാ –കായികമേള സംഘടിപ്പിച്ചു. ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ പ്രീജ നിർവഹിച്ചു.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർമാരായ ആർ.എസ് വസന്തകുമാരി,​ ശാന്ത പ്രഭാകരൻ,​ ബ്ലോക്ക് മെമ്പർമാരായ രേണുക,​ അഖില.എം.ബി,​ അജികുമാർ.ഡി.ആർ,​കെ.വസുന്ധരൻ,​ ആർ.ജയലക്ഷ്മി,​ ലതകുമാരി.വി,​ മഞ്ചു.ബി.ആർ,​ ബി.ബിജുദാസ്,​ രജിത്ത് ബാലകൃഷ്ണൻ,​നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ.അജയഘോഷ്,​ സി.ഡി.പി.ഒ ഗ്രേസി ജെ.ആർ,​ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.കലാകായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം കല്ലിയൂർ പഞ്ചായത്തും രണ്ടാം സ്ഥാനം ബാലരാമപുരവും നേടി.