
വെള്ളറട: 12 കാരനെ മർദ്ദിച്ച മുത്തച്ഛൻ അറസ്റ്റിൽ.കോവില്ലൂർ മുത്തുക്കുഴി മേക്കുംകര പുത്തൻവീട്ടിൽ ബാബുവിനെയാണ് (53) വെള്ളറട സി.ഐ വി.പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്റെ 12 വയസായ കുട്ടിയെയാണ് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയും മാതാവും ചൈൽഡ് ലൈൻ അധികൃതരെ സമീപിക്കുകയായിരുന്നു.ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് വെള്ളറട പൊലീസ് കേസെടുത്തു. കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടികൂടിയ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.