obit

നെടുമങ്ങാട്: ടെക്‌നോപാർക്ക് മുൻ ജീവനക്കാരൻ നെടുമങ്ങാട് മഞ്ച മഴവില്ലിൽ മഹേഷിനെ (39) കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം രാത്രി ഏഴോടെ നെടുമങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തെ പ്രമുഖ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ്, മഹേഷിന്റെ കാറിൽ മൃതദേഹം കണ്ടത്.ഡ്രൈവർ സീറ്റിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു.ഡോർ തുറന്ന് കിടക്കുന്നത് കണ്ട് പാർക്കിംഗ് ഗ്രൗണ്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്.

രണ്ടുദിവസമായി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.ഉച്ചയോടെ സ്കൂൾ കുട്ടികളായ മക്കളെ കൂട്ടിക്കൊണ്ടുവന്ന് ഐസ്ക്രീം വാങ്ങിക്കൊടുത്തിരുന്നു.കുട്ടികളെ വീട്ടിൽ തിരികെ എത്തിച്ചശേഷം വൈകിട്ട് കാറുമെടുത്ത് ടൗണിലേക്ക് പോവുകയായിരുന്നു.പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചനയുണ്ട്.ഡ്രൈവിംഗിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കാർ പാർക്കിംഗ് ഗ്രൗണ്ടിൽ കയറ്റി നിറുത്തിയതാകാമെന്നാണ് നിഗമനം.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.ആർമിയിൽ സേവനമനുഷ്ഠിക്കുന്ന ഏക സഹോദരൻ മനീഷ് എത്തിയ ശേഷം ഇന്ന് രാവിലെ കല്ലമ്പാറ ശാന്തിതീരത്ത് സംസ്കരിക്കും.നെടുമങ്ങാട് പൊലീസ് കേസെടുത്തു. പരേതനായ വിജയകുമാറിന്റെയും മിനിയുടെയും മകനാണ്.ഭാര്യ:ലക്ഷ്മി പ്രിയ.മക്കൾ:സ്മിത മഹേഷ്, ഭദ്ര മഹേഷ്.