
നെയ്യാറ്റിൻകര: ദേശികോത്തമ ഡോ.ജി.രാമചന്ദ്രന്റെ 121-ാം ജന്മവാർഷികവും ഡോ.ജി.ആർ പബ്ലിക് സ്കൂളിന്റെ 35-ാം വാർഷികവും ആഘോഷിച്ചു.എസ്.ശ്രീജിത്ത് ഐ.പി.എസ് വാർഷിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജിംഗ് ട്രസ്റ്റി അഡ്വ.ആർ.എസ്.ഹരികുമാർ അദ്ധ്യക്ഷനായി.
സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.ഷംനാബീഗം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് ഉദ്ഘാടകൻ സമ്മാനദാനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ.ആർ.എസ്.ബാലമുരളി ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി വിനോദ് കുമാർ കൃതജ്ഞത പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.