
പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും പാറശാല ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി പാറശാല ബ്ലോക്കിലെ പട്ടികജാതി കർഷകർക്കായി നടപ്പാക്കിയ പച്ചക്കറി നടീൽ വസ്തുക്കളുടെയും കാർഷിക ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു.സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ.സുനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡോ.രഹന എസ്.എൻ.ഇ പദ്ധതി വിവരണം നടത്തി. പറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ്, വാർഡ് മെമ്പർ നിർമ്മലകുമാരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലീന എസ്.എൽ എന്നിവർ സംസാരിച്ചു. സി.ടി.സി.ആർ.ഐ സീനിയർ ടെക്‌നിഷ്യൻ ഡി.ടി.രജിൻ നന്ദി പറഞ്ഞു.