തിരുവനന്തപുരം: വിരമിച്ച ബാങ്ക്‌ ജീവനക്കാരുടെ സംഘടനയായ ഓൾ കേരള ബാങ്ക്‌ റിട്ടയറീസ്‌ ഫോറത്തിന്റെ(എ.കെ.ബി.ആർ.എഫ്‌) ഏഴാമത്‌ സംസ്ഥാന സമ്മേളനം നാളെ തൈക്കാട് കെഎസ്‌ടിഎ ഹാളിൽ നടക്കും. ഡോ. തോമസ്‌ ഐസക്‌ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.