
തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്കിലെ തൊഴിലാളി വിരുദ്ധ, സംഘടനാവിരുദ്ധ മാനേജ്‌മെന്റ് നടപടികൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഐ.ഒ.ബി.റീജിയണൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എസ്.ബി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ജോർജ്,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ,ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് എന്നിവർ പങ്കെടുത്തു.