ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ തിരുവനന്തപുരം,കൊല്ലം ജില്ലാ മേഖലാ കൺവെൻഷൻ ടി.വി.സ്മാരക ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.കൊല്ലം ജില്ലാ പ്രസിഡന്റ് ജി.പ്രഭാകരൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ എ.കെ.ശ്രീകുമാർ,വൈസ് പ്രസിഡന്റ് വഞ്ചിയൂർ ഗോപാലകൃഷ്ണൻ,സെക്രട്ടറിമാരായ നടരാജൻ ആശാരി,സതീശൻ,തിരു.ജില്ലാ പ്രസിഡന്റ് ജി.കൃഷ്ണൻ,സെക്രട്ടറി രാജശേഖരൻ നായർ,കൊല്ലം ജില്ലാ സെക്രട്ടറി ചന്ദ്രബാബു,സംസ്ഥാന നേതാക്കളായ ബാലകൃഷ്ണൻ,മസ്താൻഖാൻ,ഗണേശൻ,വിജയകുമാർ എൻ.എസ് മുല്ലശേരി തുടങ്ങിയവർ പങ്കെടുത്തു.