
തിരുവനന്തപുരം:സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും,അർബൻ ബാങ്കുകൾക്കും എക്സലൻസ് അവാർഡ് വിതരണം ചെയ്തു.കേരള ബാങ്കിന്റെ മികച്ച റീജിയണൽ ഓഫീസ്,ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ,ശാഖകൾ എന്നിവക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മിനിസ്റ്റേഴ്സ് ട്രോഫിയും നൽകി.ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ,ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി.രവീന്ദ്രൻ,ബാങ്ക് ഡയറക്ടർ അഡ്വ.എസ്. ഷാജഹാൻ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവർ സംസാരിച്ചു.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബാങ്കിനെ മികച്ച സംഘമായി തിരഞ്ഞെടുത്തു.1 ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.രണ്ടാം സ്ഥാനമായ 75,001 രൂപയും ഫലകവും കണ്ണൂർ കതിരൂർ സർവ്വീസ് സഹകരണ ബാങ്കിനാണ്.മൂന്നാം സ്ഥാനം കോഴിക്കോട് ബേപ്പൂർ സർവ്വീസ് സഹകരണ ബാങ്ക്,(50,001 രൂപയും ഫലകവും).അർബൻ ബാങ്കുകളുടെ വിഭാഗത്തിൽ ക്വയിലോൺ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്,കോസ്റ്റൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്,കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എന്നിവയ്ക്കാണ് സമ്മാനം.പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് ജില്ലാ തലത്തിലും എക്സലൻസ് അവാർഡ് നൽകി.പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മുഹമ്മദ് റാഫി,എം.ആർ. മൻസിൽ,കരിംകുളം,പാലക്കാട് (മികച്ച നെൽകർഷകൻ),ജിഷാ ജോസഫ്,കണ്ണാടിക്കര വീട്,പള്ളികുന്ന് വയനാട് ( മികച്ച ക്ഷീര കർഷകൻ ) കെ.പി. ശുഭകേശൻ,ശ്രുതിലയം,കഞ്ഞിക്കുഴി പഞ്ചായത്ത്,ആലപ്പുഴ ( മികച്ച പച്ചക്കറി കർഷകൻ),ഗോപി. സി. എം, ചെറുകുന്നേൽ വീട്,അടിമാലി,ഇടുക്കി ( മികച്ച തോട്ടവിള കർഷകൻ),എൽദോ,ഓലിക്കുഴി വീട്,കാര്യംമ്പാടി,വയനാട്( മികച്ച മത്സ്യ കർഷകൻ),രശ്മി മാത്യു,ഇടത്തനാൽ വീട്,കുര്യനാട് , കോട്ടയം (മികച്ച സമ്മിശ്ര കർഷകൻ) എന്നിവർക്ക് കർഷക അവാർഡ് നൽകി.കേരള ബാങ്കിന്റെ മികച്ച റീജിയണൽ ഓഫീസിനുള്ള മിനിസ്റ്റേഴ്സ് ട്രോഫി കോഴിക്കോട്,കണ്ണൂർ,തിരുവനന്തപുരം എന്നിവയ്ക്ക് ലഭിച്ചു.മികച്ച സി.പി.സിയായി കാസർകോട്,വയനാട്,കൊല്ലം എന്നിവയെയും മികച്ച ബ്രാഞ്ചായി കോടഞ്ചേരി,കല്ലറ,കാവുമന്നം,വെളളമുണ്ട എന്നിവയ്‌ക്കും സമ്മാനം നൽകി.