കിളിമാനൂർ: കിളിമാനൂർ ഉപജില്ലാ ശാസ്‌ത്രോത്സവം 9, 10, 11 തീയതികളിൽ കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ,ആർ.ആർ.വി ബോയ്സ്,ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായി നടക്കും. 9ന് രാവിലെ 9ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ അദ്ധ്യക്ഷത വഹിക്കും.എ. ഇ. ഒ വി.എസ്.പ്രദിപ് സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി മുഖ്യ പ്രഭാഷണം നടത്തും.പഞ്ചായത്തു പ്രസിഡന്റുമാരായ ഡി.സ്മിത,ബേബി രവീന്ദ്രൻ,സജീർ രാജകുവാരി,എം.ബിജുകുമാർ ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി എന്നിവർ പങ്കെടുക്കും. 11ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.വിനോദ് സ്വാഗതം പറയും.ഒ.എസ്.അംബിക എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.പഞ്ചായത്തു പ്രസിഡന്റുമാരായ എം.ഹസീന,എസ്.സുസ്മിത,ജില്ലാ പഞ്ചായത്ത് അംഗം ബേബിസുധ എന്നിവർ പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ സമ്മാന വിതരണം ചെയ്യും.