വിതുര: പാലോട് ഉപജില്ലാകായികമേളയിൽ വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ വീണ്ടും ചാമ്പ്യൻമാർ. തുടർച്ചയായി 8-ാം തവണയാണ് സ്കൂളിന് ഇൗ നേട്ടം കൈവരിക്കുന്നത്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിതുരസ്കൂൾ 342 പോയിന്റ് നേടി. 42 സ്വർണവും 30 വെള്ളിയും17 വെങ്കലും സ്കൂൾ കരസ്ഥമാക്കി. 114 പോയിന്റ് നേടിയ ഭരതന്നൂർ ഹയർസെക്കൻഡറി സ്കൂളിനാണ് രണ്ടാംസ്ഥാനം. കൂടാതെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നടന്ന ദേശീയജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഷോട്ട്പുട്ട് ഇനത്തിൽ വിതുര സ്കൂളിലെ പ്ലസ്ടൂവിദ്യാർത്ഥി കാർത്തിക് കൃഷ്ണ മൂന്നാംസ്ഥനവും നേടിയിരുന്നു. കായികാദ്ധ്യാപകൻ ബി.സത്യനാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. വിജയികളെ സ്കൂൾ പ്രിൻസിപ്പൽമാരായ എ.ആർ.മഞ്ജുഷ,എം.ജെ.ഷാജി,വി.എസ്.ഷീജ എന്നിവർ അനുമോദിച്ചു.