
മുടപുരം: പാട്ടും നാടകവും നൃത്തവും കഥകളുമായി രാത്രിയെ പകലാക്കി കിഴുവിലം വനിതാ ജംക്ഷൻ. വനിതജനപ്രതിനിധികളും നാട്ടുകാരും വനിതാ ജംഗ്ഷനിൽ ഒത്തുചേർന്നു. കിഴുവിലം ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘടിപ്പിച്ച വനിതാ ജംഗ്ഷൻ ആഘോഷവേദിയിൽ പഞ്ചായത്ത് പ്രസിഡന്റടക്കം കലാപരിപാടി അവതരിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി.പി.സി ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുലഭ.എസ്,വിനിത.എസ്,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആശ.സി,ജയന്തി കൃഷ്ണൻ,പ്രസന്ന.എ,സൈജ നാസർ,സലീന റഫീഖ്, സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്ന,ഐ.സി.ഡി.എസ് സൂപ്പർവൈസർ അംബിക.ആർ എന്നിവർ പങ്കെടുത്തു.