
നാഗർകോവിൽ: കന്യാകുമാരിയിൽ 40 കോടി രൂപ വില വരുന്ന ആംബർഗ്രിസുമായി 3 പേർ പിടിയിൽ. ഈത്തൻമൊഴി, ആറടവിള സ്വദേശി ധനുഷ് (32),തൂത്തുക്കുടി, മനപാട് സ്വദേശി രതീഷ് കുമാർ (42),ദിനേശ് (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തിരുപ്പതിസാരത്തിൽ വാഹന പരിശോധനയ്ക്കിടെയാണ് ആംബർഗ്രിസുമായി പ്രതികളെ റോന്ത് പൊലീസുകാർ അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്ന് 40 കിലോ ആംബർഗ്രിസും സ്വകാര്യ കാറും മിനി ടെമ്പോയും പിടിച്ചെടുത്തു. പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.