roobi-lions-club

തിരുവനന്തപുരം: ട്രിവാൻഡ്രം റൂബി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.പ്രിൻസിപ്പൽ സോഫിയ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി.റീജിയൺ ചെയർപേഴ്സൺ ജിജി.എം.ജോൺ,ക്ലബ് സെക്രട്ടറി എസ്.രാജൻ,വൈസ് പ്രിൻസിപ്പൽ ശ്രീലേഖ ടീച്ചർ,ക്ലബ് ട്രഷറർ സനിൽകുമാർ,അജിത്.എം.നായർ എന്നിവർ പങ്കെടുത്തു.എക്സൈസ് ഡിപ്പാർട്ട്മെന്റിലെ വിമുക്തി മിഷൻ ഡിസ്ട്രിക്ട് കോഓർഡിനേറ്റർ വിഗ്നേഷ്.എസ്.എ ബോധവത്കരണ ക്ലാസെടുത്തു.വിദ്യാർത്ഥി ഭദ്ര ക്ലാസിനെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചു.