rail

തിരുവനന്തപുരം: ഓവറോൾ മികവിനുള്ള രണ്ടാം സ്ഥാനമുൾപ്പെടെ സേവന മേഖലകളിൽ ആറ് പുരസ്കാരങ്ങൾ നേടി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. 15 ഓഫീസർമാർ വിശിഷ്ട റെയിൽ സേവാ പുരസ്കാരത്തിനും അർഹരായി.കൊമേഴ്സ്യൽ,അക്കൗണ്ട്സ്,മെഡിക്കൽ,പാസഞ്ചർ അമിനിറ്റി വർക്ക്സ്,സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്,ഇന്റർഡിവിഷണൽ ഓവറോൾ എഫിഷ്യൻസി റണ്ണേഴ്സ്അപ്പ് ഷീൽഡുകളാണ് ഡിവിഷന് കിട്ടിയത്.

ചെന്നൈയിൽ റെയിൽവേ വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ ദക്ഷിണറെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗിൽ നിന്ന് തിരുവനന്തപുരം ഡി.ആർ.എം ദിവ്യകാന്ത് ചന്ദ്രാകർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ശോഭ ജാസ്മിൻ,സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ വൈ.സെൽവിൻ,സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ മീരവിജയ രാജ്,സീനിയർ ഡിവിഷണൽ ടെലികമ്മ്യൂണിക്കേഷൻസ് എൻജിനിയർ കെ.പി.രഞ്ജിത്ത്,സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ഡോ.ലിവിന നരേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.