c-p-john

കല്ലമ്പലം: പഞ്ചായത്തുകളുടെ വികസന മുരടിപ്പിന് കാരണം സർക്കാർ നയമാണെന്നും,

പ്ലാൻ വിഹിതം അനുവദിക്കുന്ന കാര്യത്തിലും ചെലവഴിക്കുന്ന തിലും ഉമ്മൻചാണ്ടി സർക്കാരിന്റെ മാതൃക പിണറായി സർക്കാർ ഉപേക്ഷിച്ചത് തിരിച്ചടിയായെന്നും സി.എം.പി സംസ്ഥാന സെക്രട്ടറി സി. പി ജോൺ .യു.ഡി.എഫ് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ സദസ്സ് കല്ലമ്പലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കുടവൂർ നിസാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി .ആർ. എം. ഷെഫീർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം. എം. താഹ കുറ്റപത്രം അവതരിപ്പിച്ചു. എൻ. സുദർശനൻ, കെ. ബിന്നി, അഭിഭാഷകരായ ബി .ഷാലി, വി.വി ധനപാലൻ, കെ .ഷിബു, താജുദ്ദീൻ അഹമ്മദ്, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.