
ആറ്റിങ്ങൽ: ലഹരിക്കെതിരെ വിദ്യാർത്ഥികളെ ഉണർത്താനെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് സംഘം അവതരിപ്പിച്ച 'ലഹരി തകർത്ത കിനാവുകൾ' എന്ന ലഘുനാടകം ശ്രദ്ധേയമായി. മാമം ശ്രീഗോകുലം പബ്ലിക് സ്‌കൂളിൽ അവതരിപ്പിച്ച നാടകത്തിൽ ജി.ബിജോയ്,അക്ഷയ് എസ്. റാം,ബി.അനൂപ്,ആർ.എസ്.വി പിൻകുമാർ,ആർ.വിഷ്ണുശേഖർ,ആനന്ദ് ജോൺ എന്നീ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ.എസ്.പ്രസീത,എസ്.എസ്.പ്രഹ്ലാദൻ,ബി.ലൈനി,നീതു എന്നിവർ പങ്കെടുത്തു.