
ബാലരാമപുരം: ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന് മികച്ച ബാങ്കിനുള്ള കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ്. കുടിശിക നിവാരണം,ബാദ്ധ്യതയെക്കാൾ ആസ്തിയിലുള്ള വർദ്ധന,കാർഷിക മേഖലയിലെ ഇടപെടലുകൾ, കേരള ബാങ്കുമായുള്ള സാമ്പത്തിക ഇടപാടുകളിലെ കൃത്യത എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് മികച്ച ബാങ്കായി തിരഞ്ഞെടുത്തത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ സാന്നിദ്ധ്യത്തിൽ കേരള ബാങ്ക് ബോർഡ് ഓഫ് മാനേജിംഗ് കമ്മിറ്റിയംഗം പി.എ ഉമ്മറിൽ നിന്ന് ബാങ്ക് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ,ബാങ്ക് സെക്രട്ടറി ജാഫർഖാൻ,ഭരണസമിതിയംഗങ്ങളായ സുബ്രമണ്യൻ,അബ്ദുൽ സലാം,പ്രദീപ് ബാങ്ക് ജീവനക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.