h

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് (ഇന്ത്യ) നൽകുന്ന എമിനന്റ് എൻജിനീയർ അവാർഡിന് ഫ്ലോട്ടൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ആഡ്‌ടെക് സിസ്റ്റംസ് ലിമിറ്റഡ് ചെയർമാനുമായ എം.ആർ.നാരായണൻ അർഹനായി. 15ന് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. എൻജിനിയറിംഗ് മേഖലയെ മുന്നോട്ടു നയിക്കുന്നതിൽ നൽകിയ അതുല്യസംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. ഇന്ത്യയിൽ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റ് എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ആലപ്പുഴയിലെ മങ്കൊമ്പിൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഫ്ലോട്ടിംഗ് ഹൗസും രൂപകല്പന ചെയ്തു. പൂവാർ ഐലൻഡ് റിസോർട്ട്സിന്റെ ഉടമയും കൂടിയാണ്.