ബാലരാമപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ആദിത്യന് നെല്ലിമൂട് ദേശസ്നേഹി ചാരിറ്റബിൾ സൊസൈറ്റി 50,000 രൂപ ചികിത്സാ ധനസഹായം കൈമാറി. വിഴിഞ്ഞം-തെന്നൂർക്കോണം സ്വദേശിയായ ആദിത്യൻ വെങ്ങാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇക്കഴിഞ്ഞ ജൂലായ് മുതൽ ആർ.സി.സിയിലെ കിടപ്പ്‌രോഗിയാണ്.ചടങ്ങിൽ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി വി.സുധാകരൻ,​പ്രസിഡന്റ് എം.പൊന്നയ്യൻ,​സെക്രട്ടറി കഴിവൂർ സുരേഷ്,പഞ്ചായത്ത് മെമ്പർ ബി.ടി.ബീന,തെന്നൂർക്കോണം ബാബു,സി.വിജയരാജ് തുടങ്ങിയവർ പങ്കെടുത്തു.