തിരുവനന്തപുരം: ഇടപ്പഴഞ്ഞി എസ്.കെ ആശുപത്രിയുടെ പുതിയ സംരംഭമായ എസ്.കെ പ്രസ്റ്റീജ് ആയുർവേദ ആൻഡ് സ്പാ സെന്റർ ഇടപ്പഴഞ്ഞി–ജഗതി റോഡിൽ ആരംഭിച്ചു.മുൻ ഡി.ജി.പി ആർ.ശ്രീലേഖ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സി.ഇ.ഒ ഡോ.സന്ധ്യ കെ.എസ് സ്വാഗതം പറഞ്ഞു.ആയുർവേദത്തിന്റെയും സ്പാ സെന്ററിന്റെയും പ്രവർത്തനത്തെയും ആയുർവേദവും സ്പായും ആരോഗ്യത്തെ എങ്ങനെ പരിപോഷിപ്പിക്കുന്നുവെന്നും സീനിയർ കൺസൾട്ടന്റ് ഡോ.അർച്ചന തമ്പിയും സ്പാ കൺസൾട്ടന്റ് മനോജും വിശദീകരിച്ചു.ആയുർവേദ ആൻഡ് സ്പാ പ്രിവിലേജ് കൂപ്പൺ ആർ.ശ്രീലേഖ പ്രകാശനം ചെയ്തു. കൗൺസിലർ ഷീജ മധു,ഈശ്വരവിലാസം റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ നായർ,മാനേജിംഗ് ഡയറക്ടർ കെ.എൻ.ശിവൻകുട്ടി,മാനേജ്‌മെന്റ് മെമ്പർ കേണൽ സി.എസ്.പിള്ള തുടങ്ങിയവർ പങ്കെടുത്തു.നാളെ മുതൽ ഒരു മാസത്തേക്ക് ഡോക്ടർമാരുടെ കൺസൾട്ടേഷൻ തികച്ചും സൗജന്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.വിവരങ്ങൾക്ക്: 8848013493.
.