തിരുവനന്തപുരം: ആനയറയിൽ പ്രിന്റിംഗ് പ്രസിൽ അതിക്രമമെന്ന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇന്നലെ രാവിലെ 10.15ഓടെ കടയിൽ അതിക്രമം നടത്തിയത്. വ്യാപാരി വ്യവസായി ഏകോപനസമിതി പേട്ട യൂണിറ്റ് പ്രസിഡന്റ് ഹരികുമാറിന്റെ കടയിലാണ് അതിക്രമം നടന്നത്.ഉടമ ഇല്ലാതിരുന്ന സമയത്ത് കസേരയും മേശയും പേപ്പറുകളും പുസ്തകങ്ങളും വലിച്ച് താഴെയിട്ടു. കഴിഞ്ഞദിവസം പണം ചോദിച്ചിട്ട് നൽകാത്തതിന്റെ വൈരാഗ്യമാണ് അതിക്രമത്തിന് കാരണമെന്നും പ്രധാനപ്പെട്ട ചില പേപ്പറുകളും 30,000രൂപയും കടയിൽ നിന്ന് കാണാതായെന്നും ഹരികുമാർ പേട്ട പൊലീസിൽ പരാതി നൽകി. അരശുംമൂട് വഴിയാത്രക്കാരിയെയും ഇയാൾ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. പൊലീസ് ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.