തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ റീജിയൺ 17 റമ്പൂട്ടാൻ സോൺ എയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് പാൽക്കുളങ്ങര എൻ.എസ്.എസ് എച്ച്.എസ്.എസിൽ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തും.റീജിയൺ ചെയർപേഴ്സൺ എസ്.ഘോഷ് ഉദ്ഘാടനം ചെയ്യും.മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം ഡോ.പ്രണവ് മണികണ്ഠൻ,സോൺ ചെയർപേഴ്സൺ ശൂരനാട് ചന്ദ്രശേഖരൻ,രാജേഷ്.ആർ.വി,ശിവചെന്തിൽ രാജൻ എസ്.എം തുടങ്ങിയവർ പങ്കെടുത്തു.