തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിൽ പൂജപ്പുരയിലേക്ക് മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ പഴയ വനിതാ ബ്ലോക്കിലേക്കാണ് മാറ്റി സ്ഥാപിക്കുക. അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാത്ത തരത്തിലാണിത്. തെക്കൻ മേഖലയിൽ മറ്റൊരു ജയിൽ സ്ഥാപിക്കുമ്പോൾ അതിൽ ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെയാകും മാറ്റുക.

അട്ടക്കുളങ്ങര ജയിലിലെ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ പൂജപ്പുരയിലെ ബ്ലോക്ക് താത്കാലിക സ്പെഷ്യൽ സബ് ജയിൽ ആക്കി മാറ്റും. മൂന്നു വർഷത്തേക്ക് താത്കാലികമായി 35 തസ്തികകൾ സൃഷ്ടിക്കും. അസി. പ്രിസൺ ഓഫീസറുടെ ചുമതലയിലേക്ക് കെക്സോൺ വഴി 15 താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും അനുമതി നൽകി. ആലപ്പുഴ ജില്ലാ ജയിൽ മുൻപ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയിൽ ആരംഭിക്കും. ഇതിനായി 24 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.