k

തിരുവനന്തപുരം: ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ഓഡിറ്റോറിയത്തിൽ നടന്നു. കൗൺസിലറും നഗരാരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ഗായത്രി ബാബു ഉദ്ഘാടനം നിർവഹിച്ചു. പേട്രൺ പി.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരള ഹിന്ദി പ്രചാര സഭാ സെക്രട്ടറി അഡ്വ.ഡോ. മധു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി. എസ്. സരോജം, വഞ്ചിയൂർ പൊലീസ് എസ്.ഐ രാജ് കിഷോർ, ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി രവീന്ദ്രകുമാർ, ഡോ.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

caption ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷന്റെ 35-ാമത് വാർഷിക സമ്മേളനം ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ഓഡിറ്റോറിയത്തിൽ കൗൺസിലറും നഗരാരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ഗായത്രിബാബു ഉദ്ഘാടനം നിർവഹിക്കുന്നു